ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിന് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കേരള തീരത്ത് ന്യൂനമര്‍ദ ഭീഷണിയില്ലെങ്കിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി ഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്.

വരും മണിക്കൂറില്‍ കിഴക്കു – വടക്കു കിഴക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത. ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ അടുത്ത 24 മണിക്കൂറില്‍ ന്യുന മര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *