മോന്‍സണ്‍ കേസില്‍ ക്രൈം ബ്രാഞ്ചും ഇ ഡിയും സഹകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: മോന്‍സണ്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) സഹകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.

സാമ്പത്തിക വിഷയങ്ങള്‍ ഇ ഡിയും മറ്റു കാര്യങ്ങള്‍ െ്രെകം ബ്രാഞ്ചും അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര, സംസ്ഥാന വിഷയങ്ങളായി അന്വേഷണത്തെ കാണരുതെന്നും കോടതി ആവശ്യപ്പെട്ടു.

മോന്‍സണ്‍ മാവുങ്കലിന് വേണ്ടി പൊലീസ് പീഡിപ്പിക്കുന്നു എന്ന് കാണിച്ച് മുന്‍ െ്രെഡവര്‍ അജി നല്‍കിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *