പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ച് ഭൂട്ടാന്‍

തിമ്പു: ദേശീയ ദിനത്തില്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നഗദാഗ് പെല്‍ ജി ഖോര്‍ലോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ച് ഭൂട്ടാന്‍.

രാജ്യത്തിന്റെ പരമോന്നത അംഗീകാരത്തിനായി മോദിജിയുടെ പേര് പ്രഖ്യാപിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനായെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗ് പ്രതികരിച്ചു.

‘വര്‍ഷങ്ങളായി, പ്രത്യേകിച്ച് മഹാമാരിക്കാലത്ത് മോദിജി നല്‍കിയ എല്ലാ നിരുപാധിക സൗഹൃദവും പിന്തുണയും രാജാവ് പ്രത്യേകം പരാമര്‍ശിച്ചു. ഏറ്റവും അര്‍ഹമായ അംഗീകാരം. ഭൂട്ടാനിലെ ജനങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍. താങ്കളുടെ എല്ലാ ഇടപെടലുകളിലും മഹത്തായ ആത്മീയ മനുഷ്യനെയാണ് കാണാന്‍ സാധിച്ചത്. ഈ ആദരവ് വ്യക്തിപരമായി ആഘോഷിക്കാന്‍ കാത്തിരിക്കുന്നു’ ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *