സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 3 കുട്ടികള്‍ മരിച്ചു

ചെന്നൈ: തിരുനെല്‍വേലിയില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ മൂന്നുകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

എസ് എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടമുണ്ടായത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ പൊടുന്നനെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേല്‍ വീഴുകയായിരന്നു. രണ്ടുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ സ്‌കൂളിന്റെ വസ്തുവകകള്‍ നശിപ്പിക്കുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്ബുചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *