വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിസി പുനര്‍ നിയമന വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദമാണ്. വിസിയുടെ നിയമനങ്ങള്‍ സുതാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *