ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാന്യത ലംഘിച്ചെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാന്യത ലംഘിച്ചെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

രഹസ്യമായി വയ്‌ക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ എല്‍ ഡി എഫ് ആഗ്രഹിച്ചിട്ടില്ലെന്നും, അതിന് ഞങ്ങളെ നിര്‍ബന്ധിക്കരുതെന്നും കാനം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവശ്യമായ ഒരു ആര്‍ഭാടമാണെന്ന് അഭിപ്രായമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ കേരള നിയമസഭ പാസാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നത്. നിയമസഭയ്ക്ക് അത് വേണ്ടെന്ന് വയ്ക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ട്. അതിന് ഞങ്ങളെ നിര്‍ബന്ധിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.’കാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *