രാജ്യത്തിന് നഷ്ടമായത് ധീരപുത്രനെ

ന്യൂഡല്‍ഹി: രാജ്യം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും പത്‌നിയുടെയും അപ്രതീക്ഷിത നിര്യാണത്തിന്റെ ഞെട്ടലില്‍.

ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും നിര്യാണത്തില്‍ അനുശോചനം രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
രേഖപ്പെടുത്തി.

ജനറല്‍ ബിപിന്‍ റാവത്തിന്റയും ഭാര്യയുടേയും അകാല നിര്യാണവാര്‍ത്ത ഞെട്ടലും വേദനയും ഉളവാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. രാജ്യത്തിന് ധീരനായ ഒരു മകനെ നഷ്ടമായെന്നും നാല് പതിറ്റാണ്ട്കാലം നീണ്ടു നിന്ന അദ്ദേഹത്തിന്റെ രാഷ്ട്രസേവനം അങ്ങേയറ്റം ധീരതയും വീരത്വവും നിറഞ്ഞതായിരുന്നെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ ദുഖിതരായ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നെന്ന് കുറിച്ച രാഷ്ട്രപതി ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മറ്റ് സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും തന്റെ അനുശോചനം അറിയിച്ചു. രാജ്യത്തിനോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനിടയില്‍ മരണമടഞ്ഞ ധീരസൈനികരെ രാജ്യത്തെ മറ്റ് ജനങ്ങളോടൊപ്പം താനും പ്രണമിക്കുന്നെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. മികച്ച ഒരു സൈനികനായിരുന്നു ജനറല്‍ വിപിന്‍ റാവത്ത്. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

‘മികച്ച ഒരു സൈനികനായിരുന്നു ജനറല്‍ വിപിന്‍ റാവത്ത്. നമ്മുടെ സായുധ സേനയെയും സേന ഉപകരണങ്ങളെയും നവീകരിക്കുന്നതിന് യഥാര്‍ത്ഥ ദേശസ്‌നേഹിയായ അദ്ദേഹം വളരെയധികം സംഭാവന നല്‍കി. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *