സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ വീണ്ടും സമരത്തിലേക്ക്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രട്ടേറിയറ്റ് പടിക്കല്‍ ഡിസംബര്‍ 8 മുതല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിക്കും.

ചികിത്സ മുടക്കാതെ ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിതഭാരമെടുക്കേണ്ട അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

വംബര്‍ ഒന്ന് മുതല്‍ കെ ജി എം ഒ എ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ് സമരം മുന്‍പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *