നേതാവിനെതിരെ പീഡന പരാതി നല്‍കിയ സി പി എം വനിതാ പ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവല്ല: പാര്‍ട്ടി നേതാവിനെതിരെ പീഡന പരാതി നല്‍കിയ വനിതാ പ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്ത് സി പി എം. വനിതാ പ്രവര്‍ത്തകയ്‌ക്കെതിരെ മഹിളാ അസോസിയേഷന്‍ പരാതി നല്‍കിയിരുന്നുവെന്നും, അന്വേഷണവിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നുമാണ് സി പി എം ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി നല്‍കുന്ന വിശദീകരണം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വനിതാ പ്രവര്‍ത്തകയ്‌ക്കെതിരെ നടപടി സ്വീകരിച്ചതെന്നും ഫ്രാന്‍സിസ് വി ആന്റണി വ്യക്തമാക്കി. പീഡനം സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വവുമായി ആലോചിച്ച് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക പീഡനത്തിന് ശേഷം പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു വനിതാ പ്രവര്‍ത്തകയുടെ പരാതി. സി പി എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡി വൈ എഫ് ഐ നേതാവ് നാസര്‍ എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. നഗ്‌നചിത്രം പകര്‍ത്തി പുറത്തുവിടാതിരിക്കാന്‍ പണം ചോദിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *