സിറോ മലബാര്‍ സഭക്ക് കീഴിലുള്ള പള്ളികളില്‍ ഏകീകരിച്ച കുര്‍ബാന നടപ്പാക്കിത്തുടങ്ങി

കൊച്ചി : സിറോ മലബാര്‍ സഭക്ക് കീഴിലുള്ള പള്ളികളില്‍ ഏകീകരിച്ച കുര്‍ബാന ഇന്ന് മുതല്‍ നടപ്പാക്കിത്തുടങ്ങി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ കാക്കനാട് സെന്റ് തോമസ് മൗണ്ട് ദേവാലയത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏകീകരിച്ച രീതിയിലുള്ള കുര്‍ബാന അര്‍പ്പിച്ചു.

സീറോ മലബാര്‍ സഭയില്‍ പുതുയുഗം തുറന്നെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

തൃശൂരില്‍ ഇരിങ്ങാലക്കുട രൂപതയിലെ പള്ളികളില്‍ നിലവിലെ കുര്‍ബാന തുടര്‍ന്നു. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ പുതിയ കുര്‍ബാന രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇടവകയില്‍ ഭിന്നപ്പ് ഉണ്ടാക്കുന്ന വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വാസികള്‍ ഇരിങ്ങാലക്കുട ബിഷപ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചു. താമരശ്ശേരി രൂപതക്ക് കീഴിലുള്ള പള്ളികളില്‍ പുതുക്കിയ രീതി അനുസരിച്ചുള്ള കുര്‍ബാനകള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *