മോഡലുകളുടെ അപകട മരണ കേസില്‍ ഹാര്‍ഡ് ഡിസ്‌ക് തേടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

കൊച്ചി : മോഡലുകളുടെ അപകട മരണ കേസില്‍ ഹാര്‍ഡ് ഡിസ്‌ക് തേടി മൂന്ന് ദിവസമായി നടത്തിയ തിരച്ചില്‍ പോലീസ് അവസാനിപ്പിച്ചു.

കൊച്ചി കായലില്‍ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. നമ്പര്‍ 18 ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായുളള തിരച്ചില്‍ അവസാനിപ്പിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് അറിയിച്ചത്.

ഹോട്ടലിലെ മറ്റു സി സി ടി വികളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ കേസിന്റെ ഭാഗമാക്കാനാണ് പോലീസിന്റെ അടുത്ത നീക്കം. കൂടുതല്‍ പേരെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം വേഗത്തില്‍ തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *