കോണ്‍ഗ്രസിനെ കുടുംബ പാര്‍ട്ടിയെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാര്‍ട്ടി ആരോഗ്യകരമായ ജനാധിപത്യത്തിന് ഒട്ടും ഗുണകരമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലമുറകളായി ഒരു കുടുംബം തന്നെ നയിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് താന്‍ കൂടുതലൊന്നും പറയേണ്ടതില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഭരണഘടന ദിനത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഭരണഘടനാ ദിനത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനായി പൊരുതിയ മഹാത്മഗാന്ധി അടക്കമുള്ളവര്‍ക്ക് ആദരമര്‍പ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed