എല്‍ ജെ ഡിയില്‍ വിമതര്‍ക്കെതിരെ നടപടി; അംഗീകരിക്കില്ലെന്ന് വിമത വിഭാഗം

തിരുവനന്തപുരം : എല്‍ ജെ ഡിയില്‍ വിമതര്‍ക്കെതിരെ നടപടി. വി സുരേന്ദ്രന്‍ പിള്ളയെ സസ്‌പെന്‍ഡ് ചെയ്യുകയും സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി ഹാരിസിനെ തത്സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.

മറ്റ് രണ്ട് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. വിമത യോഗത്തെക്കുറിച്ച് വിശദീകരണം നല്‍കിയില്ലെന്ന് ആരോപിച്ചാണ് നടപടി.

നടപടി അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വ്യക്തമാക്കി. നടപടി സ്വീകരിക്കാന്‍ ശ്രേയാംസ് കുമാറിന് അധികാരമില്ല. സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നത് ദേശീയ നേതൃത്വമാണ്. നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നും വിമതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *