എന്താണ് ഹലാലെന്ന് ഹൈക്കോടതി

കൊച്ചി : എന്താണ് ഹലാലെന്ന് പരിശോധിച്ച് അറിയിക്കാന്‍ ഹരജിക്കാരനോടും സര്‍ക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി നിര്‍ദേശം.

വിഷയം വിശദമായി പരിശോധിക്കുമെന്നും കോടതി പറഞ്ഞു. ഹലാല്‍ എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിക്കാരനോട് കോടതി ചോദിച്ചു.

വിഷയം ആഴത്തില്‍ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹരജിക്കാരെന്റ മറുപടി. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാറാണ് ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed