മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു; രണ്ട് ഷട്ടര്‍ അടച്ചു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്ന പശ്ചാത്തലത്തില്‍ നേരത്തെ തുറന്ന അഞ്ച് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. മൂന്ന് ഷട്ടറുകള്‍ വഴി ഇപ്പോഴും കേരളത്തിലേക്ക് തമിഴ്‌നാട് വെള്ളം ഒഴുക്കിവിടുന്നുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് വൃഷ്ടി പ്രദേശത്തേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ആശങ്ക ഒഴിയുകയായിരുന്നു. നിലവിലെ ജലനിരപ്പ് 141.50 അടിയാണ്.

ഇടുക്കി അണക്കെട്ടില്‍ 2400.22 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാള്‍ ഉയര്‍ന്ന ജലനിരപ്പാണിത്. വരും മണിക്കൂറുകളില്‍ ജലനിരപ്പ് ഉയരാനാണ് സാധ്യത. ഇടുക്കിയിലെ വൈകുന്നേരങ്ങളില്‍ അതിശക്തമായ മഴ പെയ്യുന്ന സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *