സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപയും പവന് 35,760 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച പവന് 36,040 രൂപയായിരുന്നു.

ദേശീയ തലത്തിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1290 രൂപ കുറഞ്ഞ് 47,416 രൂപയായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *