പാര്‍ട്ടിക്കുള്ളില്‍ വിമത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും: എം വി ശ്രേയാംസ് കുമാര്‍

കോഴിക്കോട് :പാര്‍ട്ടിയില്‍ ചിലര്‍ നടത്തുന്ന വിമത പ്രവര്‍ത്തനം കടുത്ത അച്ചടക്ക ലംഘനമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍.

വിമതസ്വരം ഉയര്‍ത്തിയ നേതാക്കള്‍ക്ക് മുമ്പില്‍ ഇപ്പോഴും വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല. വിഷയം നാളെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *