കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷമില്ല; ഫെബ്രുവരി നാലിലേക്കു മാറ്റി

തിരുവനന്തപുരം : 25 വര്‍ഷമായി മുടക്കമില്ലാതെ നടന്നുവന്ന കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഡിസംബറില്‍ നടക്കില്ല.

26ാമത് ചലച്ചിത്രമേള 2022 ഫെബ്രുവരി നാലു മുതല്‍ 11 വരെ നടക്കും.
ഡിസംബറില്‍ 13ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയാകും നടക്കുക. കഴിഞ്ഞ ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഹ്രസ്വ ചലച്ചിത്രമേള കഴിഞ്ഞാല്‍ മാത്രമേ രാജ്യാന്തര ചലച്ചിത്രമേള നടത്താനാകൂ. ഇതിനു പുറമേ, കൂടുതല്‍ തിയേറ്ററുകള്‍ ലഭ്യമാക്കാനുള്ള കാലതാമസം കൂടി കണക്കിലെടുത്താണ് മേള ഫെബ്രുവരിയിലേക്കു മാറ്റിയത്. ഇതാദ്യമായാണ് രാജ്യാന്തര ചലച്ചിത്രമേള ഇത്തരത്തില്‍ മാറ്റിവയ്ക്കുന്നത്.

മേളയുടെ ഉദ്ഘാടനം 2022 ഫെബ്രുവരി നാലിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ടു ദിവസം മേള നീണ്ടു നില്‍ക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍പ്പോലും മേള മുടക്കമില്ലാതെ നടത്താന്‍ കഴിഞ്ഞിരുന്നു.

കോവിഡ് കാരണം മാറ്റിവച്ച രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വചിത്രമേള ഡിസംബര്‍ ഒമ്ബതു മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ലക്‌സ് എസ്.എല്‍ തിയേറ്റര്‍ കോംപ്ലക്‌സിലെ നാലു സ്‌ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *