ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമീന്‍ ആണ് മരിച്ചത്.

മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ സമീപത്തെ വിവാഹവീട്ടില്‍ നിന്നും ഭക്ഷണം പാഴ്‌സലായി അക്ബറിന്റെ വീട്ടില്‍ കൊണ്ടു വന്നിരുന്നു. ഈ ഭക്ഷണം സമീപത്തെ വീടുകളിലും വിതരണം ചെയ്തിരുന്നു. ഈ ഭക്ഷണത്തില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് കരുതുന്നു. വിവാഹവീട്ടില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ ആറ് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാത്രി പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ നാലു പേരെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തു.

താമരശേരി പ്രാതമിക ആരോഗ്യകേന്ദ്രത്തിലാണ് കുട്ടികളെ ആദ്യം ചികിത്സിച്ചത്. ഗുരുതരമായതോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *