സംവിധായകന്‍ ജുബിത്ത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി

ആഭാസം സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജുബിത്ത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി. ആഭാസത്തില്‍ ദിവ്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ഡോക്യുമെന്ററികളിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ആളാണ് ജുബിത്ത്. സജീവ നാടക പ്രവര്‍ത്തകയായ ദിവ്യ രാജീവ് രവി സംവിധാനം ചെയ്!ത കമ്മിട്ടിപ്പാടത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് എത്തുന്നത്. തുടര്‍ന്ന് അയാള്‍ ശശി, വൈറസ് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *