ചിറ്റയം ഗോപകുമാര്‍ കളക്ടറുടെ വേഷത്തിലെത്തുന്ന “സമാന്തര പക്ഷികള്‍”

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കളക്ടറുടെ വേഷത്തിലെത്തുന്ന സമാന്തര പക്ഷികള്‍ അണിയറയില്‍ ഒരുങ്ങുന്നു.

വിദ്യാഭ്യാസമെന്ന അതിവിശാലമായ വിഹായസ്സില്‍ നാളെയുടെ പ്രതീക്ഷകളായി വളരേണ്ട വിദ്യാര്‍ത്ഥികളില്‍ ചിലരില്‍ , പുഴുക്കുത്തായി നടമാടുന്ന ചില വിപത്തുകളെ കുറിച്ചു അത് കലാലയങ്ങള്‍ക്കും കുടുംബത്തിനും നാടിനും സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റിയും ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് സമാന്തര പക്ഷികള്‍ . അത്തരത്തില്‍ വഴിതെറ്റി സഞ്ചരിക്കുന്ന കുട്ടികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോള്‍ അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങളും ചിത്രം മുന്നോട്ടു വെയ്ക്കുന്നുണ്ട്.

കൊല്ലം തുളസി, ചിറ്റയം ഗോപകുമാര്‍ , എം ആര്‍ ഗോപകുമാര്‍ , വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ , റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹന്‍കുമാര്‍ ,രാജമൗലി , വെങ്കി, ആരോമല്‍ , ആദില്‍, ഫബീബ്, ജെറിന്‍ , ജിഫ്രി, അജയഘോഷ് പരവൂര്‍, ശ്രീപത്മ, കാലടി ഓമന , ശുഭ തലശ്ശേരി, സൂര്യ കിരണ്‍ , മഞ്ജു, റുക്‌സാന എന്നിവര്‍ അഭിനയിക്കുന്നു.

നിര്‍മ്മാണം പ്രേംനസീര്‍ സുഹൃത് സമിതി, സംവിധാനം ജഹാംഗീര്‍ ഉമ്മര്‍ , കഥ, തിരക്കഥ, സംഭാഷണം കൊല്ലം തുളസി, ഛായാഗ്രഹണം ഹാരിസ് അബ്ദുള്ള, ഗാനരചന പ്രഭാവര്‍മ്മ, സംഗീതം ഡോക്ടര്‍ വാഴമുട്ടം ചന്ദ്രബാബു, ആലാപനം കല്ലറ ഗോപന്‍ , ക്രിയേറ്റീവ് ഹെഡ് ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഷാക്കീര്‍ വര്‍ക്കല, കല കണ്ണന്‍ മുടവന്‍മുഗള്‍ , കോസ്റ്റ്യും അബി കൃഷ്ണ, ചമയം സുധീഷ് ഇരുവയി , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഗോപന്‍ ശാസ്തമംഗലം, നിര്‍മ്മാണ നിര്‍വ്വഹണം നാസര്‍ കിഴക്കതില്‍, സ്റ്റില്‍സ് കണ്ണന്‍ പള്ളിപ്പുറം, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *