ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ 2 പേര്‍ക്കുകൂടി ജാമ്യം

കൊച്ചി: ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ രണ്ട്‌ പേര്‍ക്കുകൂടി കൂടി ജാമ്യം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.

ഉപാധികളോടെയാണ് കോടതി രണ്ട് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.37500 രൂപ വീതം പി വൈ ഷാജഹാനുംഅരുണ്‍ വര്‍ഗീസും കെട്ടിവെയ്ക്കണം. 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി വ്യവസ്ഥയായി വെച്ചിട്ടുണ്ട്. ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിയ്ക്കും.

പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് കോടതി മാറ്റിയത്. കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണിയടക്കം 5 പേര്‍ക്ക് കോടതി നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *