സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി വിപണി വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,867 ഡോളറായി. ഇതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ കാരണം. വ്യാഴാഴ്ച പവന് 560 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed