മദ്യശാലകള്‍ക്ക് അനുമതി നല്‍കരുത്; വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ 175 മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.

മദ്യശാലകള്‍ക്കുമുന്നിലെ തിരക്കു കുറക്കാനെന്ന മറയില്‍ പുതിയ 175 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. കേരളത്തെ സമ്പൂര്‍ണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള ഈ സമൂഹദ്രേഹ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *