ഇന്‍ഫോസിസിന് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടറിച്ച് അച്ഛനും 5 വയസ്സുള്ള മകനും മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം ബൈപ്പാസ് റോഡില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടറിച്ച് അച്ഛനും അഞ്ചുവയസ്സുള്ള മകനും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ്(36), മകന്‍ ഋത്വിക് (5) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ സുജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിക്കുകയാണ്. ഉച്ചയ്ക്ക് 12.30ഓടു കൂടിയാണ് അപകടം നടന്നത്. ഇടിയില്‍ യുവതി റോഡിലേക്ക് തെറിച്ചു വീണെങ്കിലും കാര്യമായ പരിക്കില്ല. അച്ഛനും മകനും ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങിപോയി.

Leave a Reply

Your email address will not be published. Required fields are marked *