കാട്ടാന ആക്രമണം: ആദിവാസി കോളനികളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം

തൃശൂര്‍: കാട്ടാന ആക്രമണം രൂക്ഷമായ ആദിവാസി കോളനികളില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. ചാലക്കുടി, മറ്റത്തൂര്‍, വരന്തരപ്പിള്ളി ആദിവാസി മേഖലകളില്‍ വസിക്കുന്നവര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് കലക്ടറുടെ നിര്‍ദ്ദേശം.

കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ കാരിക്കടവ്, ചീനിക്കുന്ന് കോളനികളില്‍ അടിയന്തരമായി കാട്ടാന ശല്യം തടയുന്നതിന് ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തും. രണ്ടു കോളനികളിലുമായി താമസിക്കുന്ന 30 ഓളം കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാനും കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശിച്ചു.

രണ്ടു കോളനികളിലും കൂടുതല്‍ വാച്ചര്‍മാരെ നിയോഗിക്കും. ജനജാഗ്രതാ സമിതി യോഗം മാസത്തില്‍ കാര്യക്ഷമമായി ചേര്‍ന്ന് കാര്യങ്ങള്‍ പരിഹരിക്കണം. മേഖലയില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്താനും വാഹന സൗകര്യമില്ലാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികളെ സേ പരീക്ഷയെഴുതിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed