മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ടിപി രാമകൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തമിഴ്‌നാട്ടിലെ ജലസേചന മന്ത്രി ദുരൈ മുരുകന്‍ അണക്കെട്ട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. ഒക്ടോബര്‍ 24 ന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയിച്ചിരുന്നുവെന്നും മുല്ലപെരിയാറില്‍ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നും തമിഴ്‌നാട് മഖ്യമന്ത്രി മറുപടി കത്തില്‍ എംകെ സ്റ്റാലില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *