ജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാറില്‍ 3 ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ മൂന്ന് സ്പില്‍ വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

നിലവിലെ ജലനിരപ്പ് 138.95 അടിയാണ്. മൂന്ന് സ്പില്‍ വേ ഷട്ടറുകളില്‍ നിന്ന് 60 സെന്റി മീറ്റര്‍ വെള്ളമാണ് പെരിയാറിലേയ്ക് ഒഴുക്കുന്നത്. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 138.10 അടിയിലേയ്ക് താഴ്ന്നിരുന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയില്‍ കനത്ത മഴ ആണ് പെയ്തത്. 5082. 54 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *