റോഡ് ഉപരോധം, സംഘര്‍ഷം: ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്

കൊച്ചി : ഇടപ്പള്ളി വൈറ്റില ബൈപ്പാസ് റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്.

അനുമതി ഇല്ലാതെ റോഡ് ഉപരോധിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്. മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. വിഷയവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് ജോജുവിന്റെ കൂടെയുണ്ടായിരുന്ന സിനിമ സംവിധായകനായ എ കെ സാജന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്.

സംഘര്‍ഷ ദൃശ്യങ്ങള്‍ നടന്‍ ജോജു ജോര്‍ജിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ് . വാഹനത്തിന്റെ ചില്ലു തകര്‍ത്തതടക്കം നടന്‍ ജോജുവിന്റെ പരാതിയില്‍ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു .

അതേ സമയം കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയെ പരാതിയില്‍ ജോജുവിനെതിരെ തെളിവില്ലെന്ന് കമ്മിഷണര്‍ വ്യക്കതമാക്കി

Leave a Reply

Your email address will not be published. Required fields are marked *