കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട് ആര്യനാട് ചെറുമഞ്ചലില്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ചെറുമഞ്ചല്‍ സ്വദേശി സോമന്‍ നായര്‍(65) ആണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. സോമന്‍ നായര്‍ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആര്യനാട് നിന്നും നെടുമങ്ങാടേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്.

ബസ് വളവ് തിരിഞ്ഞു വരുന്നതിനിടയിലാണ് അപകടം. അപകടത്തില്‍ കോണ്‍ക്രീറ്റ് വെയിറ്റിംഗ് ഷെഡ് പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *