ഫോണ്‍ എടുക്കുന്നില്ല; പരീക്ഷാഭവനില്‍ മന്ത്രി ശിവന്‍കുട്ടി മിന്നല്‍സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയെതുടര്‍ന്ന് തിരുവനന്തപുരം പരീക്ഷാഭവനില്‍ മന്ത്രി വി ശിവന്‍കുട്ടി മിന്നല്‍ സന്ദര്‍ശനം നടത്തി.

ഓഫിസലേക്ക് വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും വേണ്ട വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനില്‍ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. പരീക്ഷാഭവനില്‍ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് നേരെ കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *