ഉപതിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം നേടി പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം നേടി വിവിധ പാര്‍ട്ടികള്‍.

ബംഗാളില്‍ നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നിഷ്പ്രയാസം വിജയത്തിലേക്ക് നീങ്ങുകയാണ്. ദിന്‍ഹത,ഗോസബ, ഖര്‍ദാഹ, സാന്ദിപൂര്‍ എന്നിവിടങ്ങളില്‍ ദിന്‍ഹതയും സാന്ദിപൂരും ബിജെപി ശക്തികേന്ദ്രങ്ങളായിരുന്നു.

ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹിമാചല്‍ പ്രദേശിലെ മാന്‍ഡി കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വീര ഭദ്രസിംഗിന്റെ ഭാര്യയാണ് ഈ സീറ്റില്‍ വിജയിച്ചത്.

രണ്ടിടത്ത് ബിജെപി സഹകക്ഷിയായ എന്‍പിപി ജയിച്ചു. മിസോറാമില്‍ എംഎന്‍എഫും വിജയിച്ചു.

വോട്ടെണ്ണല്‍ തുടരുന്ന ദാദര്‍ നഗര്‍ ഹവേലിയില്‍ ശിവസേനയും മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ ബി.ജെ.പിയുമാണ് മുന്നില്‍.

13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ ജില്ലയില്‍ ബി.ജെ.പിക്ക് തോല്‍വി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രചരണം നടത്തിയ ഹങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു.

ഹിമാചല്‍ പ്രദേശിലെ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. അസമില്‍ രണ്ട് സീറ്റില്‍ ബിജെപി വിജയിച്ചു.ഹിമാചലില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റ് വിജയിച്ചു. മിസോ നാഷണല്‍ ഫ്രണ്ട് 1 സീറ്റ് നേടി. രാജസ്ഥാനില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *