ഡ്രഡ്ജര്‍ അഴിമതി: മുന്‍ ഡി ജി പി ജേക്കബ് തോമസിനെതിരായ എഫ് ഐ ആര് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡി ജി പി ജേക്കബ് തോമസിനെതിരായ എഫ് ഐ ആര് ഹൈക്കോടതി റദ്ദാക്കി. ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ കൂടിയ വിലക്ക് ഡ്രഡ്ജര്‍ വാങ്ങിയതിലൂടെ കോടികളുടെ നഷ്ടം വരുത്തി എന്നായിരുന്നു വിജിലന്‍സ് കേസ്. മിനിറ്റ്സ് തിരുത്തി ഇരുപത് കോടി രൂപയുടെ ഭരണാനുമതി വാങ്ങി എന്നുമായിരുന്നു ആരോപണം.
എന്നാല്‍ സര്‍ക്കാരിന്റെ ഭരണാനുമതിയോടെയാണ് ഡ്രഡ്ജര്‍ വാങ്ങിയതെന്നും, അതിനാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ല എന്നും ജേക്കബ് തോമസ് വാദിച്ചു. ഈ വാദം പരിഗണിച്ചാണ് കോടതി വിജിലന്‍സ് എഫ് ഐ ആര് റദ്ദാക്കിയത്.