മുല്ലപ്പെരിയാര്‍: പ്രതിപക്ഷം അനാവശ്യ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷം അനാവശ്യ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. വിഷയത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം യോജിപ്പോടെയാണ് പെരുമാറിയത് അതില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റം കാണുന്നു. അത് ഗുണകരമായ സമീപനം അല്ല. അനാവശ്യ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി.

പ്രതിപക്ഷം വസ്തുതകളെ വളച്ചൊടിക്കുകയാണ്.പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും.ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി.പുതിയഡാമും കേരളത്തിന്റെ സുരക്ഷയും സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *