രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29ന്

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29ന്.മജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഇതേ ദിവസം തന്നെ നടക്കും.

അടുത്ത മാസം ഒന്‍പതിന് വിജ്ഞാപനമിറങ്ങും. 16ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. 2024 ജൂലായ് ഒന്നുവരെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി.

അതേസമയം മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി അറിയിച്ചു. സ്റ്റീഫന്‍ ജോര്‍ജ്ജ് അടക്കമുള്ളവര്‍ പരിഗണനയിലുണ്ട്. മുന്നണി മാറ്റത്തെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാകും മുന്‍പ് ജോസ് രാജിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *