നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കൊച്ചി:  നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഗള്‍ഫ് സെക്ടറുകളില്‍ നിന്നെത്തിയ വിവിധ ഫ്‌ലൈറ്റുകളില്‍ നിന്നായി അഞ്ച് കിലോ സ്വര്‍ണമിശ്രിതം പിടികൂടി.

ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയിലായി. കൊച്ചി കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടരകോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.

ഷാര്‍ജ, ബഹ്‌റൈന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തിയ വിവിധ യാത്രക്കാരില്‍ നിന്നായി സ്വര്‍ണ മിശ്രിതം പല രൂപങ്ങളിലായി കണ്ടെത്തുകയായിരുന്നു. ഇവയെല്ലാം ഒറ്റ ഗ്രൂപ്പിനായി കടത്തിയതെന്നാണ് വിവരം. പ്രതികളെ വിമാനത്താവളത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കര്‍ണാടകയിലെ ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുളളവരെയാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *