ഇടുക്കി ഡാമില്‍ റെഡ് അലര്‍ട് പിന്‍വലിച്ചു

ഇടുക്കി: ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമില്‍ വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ച റെഡ് അലര്‍ട് പിന്‍വലിച്ചു.

2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. വെള്ളിയാഴ്ച ഡാമില്‍ വീണ്ടും ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയില്‍ എത്തിയപ്പോഴാണ് വ്യാഴാഴ്ച റെഡ് അലേര്‍ട് പ്രഖ്യാപിച്ചത്.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നില്ല. ഇടുക്കിയില്‍ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ്. അതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135.45 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published. Required fields are marked *