മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച അരി പിടികൂടി

ആലപ്പുഴ: മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച അരി പിടികൂടി . 3000 കിലോ റേഷന്‍ അരി ആണ് പിടികൂടിയത് .

ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്നാണ് അരി കണ്ടെത്തിയതെന്ന് സൗത്ത് പൊലീസ് പറഞ്ഞു. ലോറി ഓടിച്ചിരുന്ന കുതിരപ്പന്തി സ്വദേശി നിസാമുദ്ദീന്‍ (26), സഹായി വട്ടയാല്‍ സ്വദേശി മുഹമ്മദ് വസീം (25) എന്നിവരെ പോലീസ് കസ്?റ്റഡിയിലെടത്തു.

60 ചാക്ക് അരി രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുത്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. റേഷന്‍ കടക്കാരനെ പൊലീസ് തിരയുന്നു.

Leave a Reply

Your email address will not be published. Required fields are marked *