എയര്‍ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഉത്തര്‍പ്രദേശിലെ കുശിനഗര്‍ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമയാന മേഖല പ്രൊഫഷണലായി മുന്നോട്ടുപോകണം എന്നുള്ളതുകൊണ്ടാണ്, സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനം കൈക്കൊണ്ടതെന്ന് മോദി പറഞ്ഞു.

590 ഏക്കറിലാണ് ഖുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ലോകോത്തര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 260 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. തീര്‍ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed