കോവളം ബീച്ചില്‍ ‘കടലിന്റെ പുസ്തകം’ചിത്രീകരണം ആരംഭിച്ചു

ദി എലൈവ് മീഡിയയുടെ ബാനറില്‍ ദി എലൈവ് മീഡിയ നിര്‍മ്മിക്കുന്ന ‘കടലിന്റെ പുസ്തകം’, കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് പീറ്റര്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.


അവധിക്കാലം ആഘോഷിക്കാന്‍ കോവളം ബീച്ചിലെത്തുന്ന കുടുംബം. മാതാപിതാക്കളും ആറുവയസ്സുകാരന്‍ കുട്ടിയുമടങ്ങുന്നതാണാ കുടുംബം. കടല്‍ക്കാഴ്ചകള്‍ കാണുന്നതിനൊപ്പം അവിടുത്തെ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തുന്ന മാതാപിതാക്കള്‍. ഇതേ സമയം കടല്‍ക്കരയില്‍ ഓടിക്കളിക്കുകയായിരുന്ന കുട്ടിയെ ഒരു വലിയ തിരമാലയില്‍പ്പെട്ട് കാണാതാകുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച്, രജിസ്റ്റര്‍ മാര്യേജ് ചെയ്യാനിറങ്ങിത്തിരിച്ച കമിതാക്കള്‍ ഈ സമയം അവിടെയെത്തുന്നു. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയില്‍, യുവാവിനെ അപ്രതീക്ഷിതമായി ആരൊക്കെയോ ആക്രമിക്കുകയും അതേ തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതാകുകയും ചെയ്യുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയുടെ ഗതി നിര്‍ണ്ണയിക്കുന്നത്.
ബാനര്‍-ദി എലൈവ് മീഡിയ, നിര്‍മ്മാണം-ദി എലൈവ് മീഡിയ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-പീറ്റര്‍ സുന്ദര്‍ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എസ്.പി.മഹേഷ്, ക്യാമറ-എസ്.ലോവല്‍, എഡിറ്റിംഗ്-രതീഷ് മോഹന്‍, ഗാനരചന-ഹരി നാരായണന്‍, സംഗീതം-ഗോപി സുന്ദര്‍, നൃത്തം-സജന നജാം, ആക്ഷന്‍-അനില്‍, മേക്കപ്പ്-ഉദയന്‍ നേമം, വസ്ത്രാലങ്കാരം-സൂര്യാ ശ്രീകുമാര്‍, ഹെയര്‍ഡ്രെസര്‍-സിന്ദ, അസോസിയേറ്റ് ഡയറക്ടര്‍-വി.എസ്.സജിത്‌ലാല്‍, അസിസ്റ്റന്റ്ഡയറക്ടര്‍-വി.എസ്.ടോണ്‍സ്, രഞ്ജിത് രാജേന്ദ്രന്‍, കലാ സംവിധാനം-രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ മാനേജര്‍-സുനില്‍ പനച്ചിമൂട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ചന്ദ്രദാസ്, സ്റ്റില്‍സ്-ഷാലു പേയാട്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.


ഹേമന്ദ് മേനോന്‍, പ്രിയങ്കാ നായര്‍, അനു ട്രെസ, ദിനേശ് പണിക്കര്‍, അനില്‍ പപ്പന്‍, മങ്കാ മഹേഷ്, ഫെബിന്‍, അഞ്ജു നായര്‍, മാസ്റ്റര്‍ ഏബിള്‍ പീറ്റര്‍, തിരുമല രാമചന്ദ്രന്‍ എന്നിവരഭിനയിക്കുന്നു. അജയ് തുണ്ടത്തില്‍ (പി.ആര്‍.ഓ)

Leave a Reply

Your email address will not be published. Required fields are marked *