വയലാര്‍ അവാര്‍ഡ് ബെന്യാമിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സാഹിത്യകാരന്‍ ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവുമാണ് അവാര്‍ഡ്.

വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. കെ ആര്‍ മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ജഡ്ജിങ് കമിറ്റി അംഗങ്ങള്‍.

‘അക്കപ്പോരിന്റെ 20 നസ്രാണി വര്‍ഷങ്ങള്‍’ എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ബെന്യാമിന്‍ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എഴുതിയത്. മലങ്കര സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയും പരിണാമങ്ങളുമാണ് നോവലിലെ പ്രതിപാദ്യ വിഷയം.

Leave a Reply

Your email address will not be published. Required fields are marked *