മുട്ടിലില്‍ മരംമുറി: തട്ടിപ്പ് പിടികൂടിയ ഉദ്യോഗസ്ഥന് സ്ഥലംമാ‌റ്റം

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍  മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

വയനാട്ടിലെ മുട്ടിലില്‍ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്ത് നിന്ന് പിടികൂടിയ ഫോറസ്‌റ്റ് ഓഫീസര്‍ എം.കെ സമീറിനെ വാളയാര്‍ ഫോറസ്‌റ്റ് ഇന്‍സ്‌റ്റി‌റ്റ്യൂട്ടിലേക്കാണ് സ്ഥലംമാറ്റിയത്. മേപ്പാടിയിലെ ഫോറസ്‌റ്റ് ഓഫീസറാണ് ഇദ്ദേഹം.

കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇവര്‍ കുറ്റം നിഷേധിച്ചതുകൊണ്ടാണ് തിരികെ സര്‍വീസിലെടുത്തതെന്നാണ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ വിനോദ് കുമാ‌ര്‍.ഡി.കെ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *