റെക്കോര്‍ഡ് ഭൂരിപക്ഷവിജയത്തോടെ മമത ബാനല്‍ജി

കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവിജയത്തോടെ മുഖ്യമന്ത്രി സ്ഥാനം ഭദ്രമാക്കി മമത ബാനല്‍ജി.

ഭവാനിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 58,389 വോട്ടുകളുടെ ഭുരിപക്ഷത്തില്‍ വിജയിച്ചാണ് മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം ഭദ്രമാക്കിയത്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്.

എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാനായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപ്പൂരിലെ വിജയം അനിവാര്യമായിരുന്നു. വ്യാഴാഴ്ചയാണ് ഭവാനിപ്പൂരില്‍ വോട്ടെടുപ്പ് നടന്നത്.

പരാജയം സമ്മതിക്കുന്നുവെന്ന് പ്രിയങ്ക ടിബ്രവാള്‍ പ്രതികരിച്ചു. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് മമത പറഞ്ഞിരുന്നത്. എനനാല്‍ 50.000ത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. മമതയെ അഭിനന്ദിക്കുന്നു. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പ് വിജയിച്ചത് എങ്ങനെയാണെന്ന് കണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *