വിജിലന്‍സ് അന്വേഷണത്തെ രാഷ്ട്രീയ പകപ്പോക്കലിന് ഉപയോഗിച്ചാല്‍ നേരിടുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കുന്ന നിലപാട് കോണ്‍ഗ്രസോ സുധാകരനോ ഒരു കാലത്തും എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ബ്രണ്ണന്‍ കോളേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന ഒരു വാഗ്വാദത്തിന്റെ പശ്ചാത്തലത്തില്‍ സുധാകരനുമായി പിണങ്ങിപോയ അദ്ദേഹത്തിന്റെ ഡ്രൈവറെ കൊണ്ട് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഉപയോഗിച്ചാല്‍ തങ്ങള്‍ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *