സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് ശുപാര്‍ശ.

സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്ന പരാതിയിലടക്കമായിരുന്നു അന്വേഷണം. സുധാകരനെതിരെ നല്‍കിയ പരാതിയില്‍ എന്തെങ്കിലും കഴമ്ബുണ്ടോ എന്നായിരുന്നു പ്രാഥമികമായി അന്വേഷിച്ചത്. ഇതിന് ശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.

കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോ എന്ന് വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്.

തന്റെ കൈയില്‍ സുധാകരനെതിരെ എല്ലാ വിധ തെളിവുകളുമുണ്ടെന്നും മമ്ബറം ദിവാകരന്‍ അടക്കമുള്ള നേതാക്കള്‍ നേരിട്ടാണ് തനിക്ക് ഈ തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *