ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന കെ.ടി.ജലീലിന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ കെ.ടി.ജലീല്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതേതുടര്‍ന്ന് ജലീല്‍ ഹരജി പിന്‍വലിച്ചു.

ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് കോടതി പറഞ്ഞു. ബന്ധു അല്ലെങ്കില്‍ വാദങ്ങള്‍ പരിശോധിക്കാമായിരുന്നെന്നും കോടതി ലോകായുക്ത കണ്ടെത്തല്‍ ശരിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അപേക്ഷകള്‍ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ജനറല്‍ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹത ഇല്ലെന്നുമായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇത് ചോദ്യം ചെയ്ത് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. ഈ നടപടിക്കെതിരെയാണ് ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് ലോകായുക്ത തീരുമാനമെടുത്തതെന്നായിരുന്നു ഹരജിയിലെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *