സമയബന്ധിതമായി പുനഃസംഘടന പൂര്‍ത്തിയാക്കും: വി.ഡി.സതീശന്‍

കാസര്‍കോട് : കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ചല ആക്ഷേപങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. താന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്ന പരാതികള്‍കേട്ട് തെറ്റുണ്ടെങ്കില്‍ തിരുത്തിമുന്നോട്ട് പോകുമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ല. കോണ്‍ഗ്രസില്‍ മുമ്ബും ഇതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ച്‌ മുന്നോട്ടുപോയതാണ് പാര്‍ട്ടിയുടെ പാരമ്ബര്യം. സംഘടനാ ദൗര്‍ബല്ല്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. സമയബന്ധിതമായി പുനഃസംഘടന പൂര്‍ത്തിയാക്കും. താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലെ മുതിയ മാറ്റത്തില്‍ വലിയ ആവേശത്തിലാണ്. ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നുകരുതി പാര്‍ട്ടി നവീകരണ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിയില്ല. ആര്‍ക്കും എന്തും പറയാവുന്ന ഒരു ആള്‍കൂട്ടയമായി ഇനി കോണ്‍ഗ്രസുണ്ടാകില്ല. അതിന് ചില ചട്ടക്കൂടുകളുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *