ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് സ്റ്റേ ഇല്ല

 

കൊല്‍ക്കത്ത: ബംഗാളിലെ ഭവാനിപ്പൂര്‍ തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി.

മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച്‌ വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും തന്നെ നടക്കുമെന്ന് കോടതി നിരീക്ഷിച്ചു

മുന്‍ഗണന നല്‍കി ഭവാനിപ്പൂരില്‍ ഉപ തെരഞ്ഞെടുപ്പ്നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഭവാനിപ്പൂരില്‍ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ചീഫ് സെക്രട്ടറി തെര . കമ്മീഷന് കത്ത് നല്‍കിയതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു .

ഭവാനിപ്പൂരിലെ ഉപതെരഞ്ഞെടുപ്പ് മമത ബാനര്‍ജിക്ക് അഭിമാന പോരാട്ടമാണ് . മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതക്ക് ഭവാനിപൂരില്‍ ജയിച്ചേ മതിയാകൂ .നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു .

ഇതോടെ മമതയ്ക്ക് മത്സരിക്കാനായി ഭവാനിപൂര്‍ എംഎല്‍എ സൊവന്‍ ദേബ് ചാറ്റ‍ര്‍ജി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു .തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭവാനിപൂരില്‍ സംഘര്‍ഷം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *