വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കല്ലാറിനു സമീപം മറിഞ്ഞു

മൂന്നാര്‍ : തൃശൂര്‍ പഴയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കല്ലാറിനു സമീപം മറിഞ്ഞു വിദ്യാര്‍ഥികള്‍ക്കു പരുക്ക്. മൂന്നാറില്‍നിന്നു മടങ്ങുകയായിരുന്നു.
ബസില്‍ 38 വിദ്യാര്‍ഥിനികളും 4 അധ്യാപികമാരും ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്. 4 അധ്യാപികമാര്‍ക്കും ഡ്രൈവര്‍ക്കും സഹായിക്കും സാരമായ പരുക്കുണ്ട്. വിദ്യാര്‍ഥിനികളുടെ പരുക്കു ചെറുതാണെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *