വനിതാമതില്‍: സര്‍ക്കാരിനെ വിമര്‍ശിച്ചു വി.എസ്

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ടു വിവിധ സംഘടനകളുടെ യോഗം വിളിച്ച സര്‍ക്കാരിനെ വിമര്‍ശിച്ചു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.

ഹിന്ദുത്വവാദികളുടെ ആചാരരീതികള്‍ പകര്‍ത്തലല്ല വര്‍ഗസമരരീതി. ജാതി സംഘടനകളെ കൂടെ നിര്‍ത്തുന്നതു കമ്യൂണിസ്റ്റ് രീതിയല്ലെന്നും വിഎസ് വ്യക്തമാക്കി. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍, നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ജനുവരി ഒന്നിനു വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തീരുമാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *